ഓപ്പറേഷൻ തൂഫാൻ
കടുങ്ങല്ലൂർ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജില്ലാ ലീഗൽ സർവീസ് അതോറിറ്റി, എറണാകുളം (DLSA), താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി, ആലുവ (TLSC) എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ "ഓപ്പറേഷൻ തൂഫാൻ – ദി നാർക്കോ ഹണ്ട്" എന്ന ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി 2026 ജൂലൈ 7-ന് മഹാത്മാ ഗാന്ധി കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ചു.
പരിപാടിക്ക് മുന്നോടിയായി വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുത്ത ലഹരി വിരുദ്ധ റാലി ശ്രീ വി.കെ. ഷാനവാസ്, വൈസ് പ്രസിഡന്റ്, കടുങ്ങല്ലൂർ ഗ്രാമ പഞ്ചായത്ത്, ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് അദ്ദേഹത്തിന്റെ സ്വാഗത പ്രസംഗത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ശ്രീമതി ഗീത സലിംകുമാർ അധ്യക്ഷ പ്രസംഗം നടത്തി.
ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെ സെക്രട്ടറി കൂടിയായ ശ്രീമതി രജിത ആർ. ആർ., സിവിൽ ജഡ്ജ് (സീനിയർ ഡിവിഷൻ), പരിപാടി ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥിയായി പങ്കെടുത്ത ശ്രീ കെ. എസ്. സുധർശൻ (SP) ലഹരിക്കെതിരായ സാമൂഹിക ജാഗ്രതയുടെ ആവശ്യകതയെക്കുറിച്ച് പ്രഭാഷണം നടത്തി.
തുടർന്ന് അഡ്വ. ജിനോ കെ. പി. ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നയിച്ചു. പരിപാടിയുടെ സമാപനത്തിൽ ശ്രീമതി റോസിലി ബിജു, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ, നന്ദിപ്രസംഗം നടത്തി.


