വയോജന സംഗമം 2026
വയോജന സംഗമം 2026
മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനും സന്തോഷത്തിനുമായി ഒരു സ്നേഹസംഗമം
കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് സമൂഹത്തിൻ്റെ പുരോഗതി ലക്ഷ്യമിട്ട് നിരവധി പദ്ധതികളും, വയോജനങ്ങളുടെ അവകാശങ്ങളെയും അവർ സമൂഹത്തിന് നൽകിയ സംഭാവനകളെ മാനിക്കുന്നതിനോടൊപ്പം ക്ഷേമ-ആരോഗ്യ-സാമൂഹ്യ-സുരക്ഷ എന്നിവ ഉറപ്പ് വരുത്തുന്നതിനുമായി പ്രവർത്തിച്ചുവരികയാണ്. ഈ ലക്ഷ്യങ്ങൾ കൂടുതൽ ഫലപ്രദമായി മുന്നോട്ട് കൊണ്ട് പോകുന്നതിനായി 2026 ഒക്ടോബർ 1 (വ്യാഴം) രാവിലെ 9:30 മുതൽ വയോജന സംഗമം 2026 മഹാത്മാ ഗാന്ധി കമ്മ്യൂണിറ്റി ഹാളിൽ വിവിധ കലാപരിപാടികളോടെ സംഘടിപ്പിക്കുകയാണ്. ഈ ചടങ്ങിൻ്റെ വിജയത്തിനായി പഞ്ചായത്തിലെ മുതിർന്ന പൗരന്മാരെ സംഗമ വേദിയിലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.
പരിപാടിയുടെ പ്രധാന വിവരങ്ങൾ
പരിപാടി
വയോജന സംഗമം 2026
സംഘാടനം
കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത്
തീയതി
2026 ഒക്ടോബർ 1 (വ്യാഴം)
സമയം
രാവിലെ 9:30 മുതൽ
വേദി
മഹാത്മാ ഗാന്ധി കമ്മ്യൂണിറ്റി ഹാൾ
പ്രത്യേകത
വിവിധ കലാപരിപാടികളോടെ
ലക്ഷ്യം
വയോജനങ്ങളുടെ ക്ഷേമവും ആരോഗ്യവും സാമൂഹ്യ സുരക്ഷയും ഉറപ്പ് വരുത്തുക
പ്രധാന പരിഗണന
വയോജനങ്ങളുടെ അവകാശങ്ങളെയും സമൂഹത്തിന് നൽകിയ സംഭാവനകളെയും മാനിക്കുക
പങ്കാളിത്തം
പഞ്ചായത്തിലെ മുതിർന്ന പൗരന്മാർ
പരിപാടിയുടെ ചിത്രങ്ങൾ