📢 സാമൂഹ്യസുരക്ഷ / ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളുടെ ശ്രദ്ധയ്ക്ക്: 2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാവരും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30-നകം എല്ലാ അക്ഷയ കേന്ദ്രങ്ങളിലും നിർബന്ധമായും മസ്റ്ററിങ് നടത്തുക.

പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്

ശ്രീമതി. ഗീതാ സലിംകുമാർ

പ്രസിഡൻ്റ്

ശ്രീ. വി കെ ഷാനവാസ്

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ശ്രീമതി. നീബ സി.എച്ച്

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ശ്രീ. നാസ്സർ എം കെ

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ശ്രീമതി. റോസിലി ബിജു

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ശ്രീ. ഹരികൃഷ്ണൻ റ്റി

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

ജില്ല : എറണാകുളം

താലൂക്ക് : പറവൂര്‍

വില്ലേജ് :  കടുങ്ങല്ലൂര്‍

ബ്ലോക്ക് ഡിവിഷന്‍ : ആലങ്ങാട് 

ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ : എറണാകുളം 

ഗ്രാമപഞ്ചായത്ത് വിസ്തീര്‍ണ്ണം : 17.85 ച.കി.മീ

വാര്‍ഡുകള്‍ : 24 

ജനസംഖ്യ : 47329

 

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

കടുങ്ങല്ലൂരിന്റെ ചരിത്രവും സ്ഥലനാമങ്ങളും നിരവധി ഐതിഹ്യങ്ങളുമായി ബന്ധപ്പെട്ടതാണ്. രാമായണ കഥകളും നാഗവിശ്വാസങ്ങളും അടിസ്ഥാനമാക്കി “കടുങ്ങല്ലൂർ”, “ആലുവ”, “മുപ്പത്തടം”, “ഉളിയന്നൂർ”, “കണിയാൻകുന്ന്” തുടങ്ങിയ സ്ഥലനാമങ്ങൾ രൂപം കൊണ്ടതാണെന്ന് വിശ്വസിക്കപ്പെടുന്നു. ആലങ്ങാട് സ്വരൂപത്തിന്റെ ഭാഗമായിരുന്ന ഈ പ്രദേശം പിന്നീട് സാമൂതിരിയുടെയും തുടർന്ന് തിരുവിതാംകൂറിന്റെയും ഭരണത്തിലായി. ഭൂമിശാസ്ത്രപരമായ ഒറ്റപ്പെടൽ ഉണ്ടായിരുന്നിട്ടും കല, സംസ്കാരം, നാടൻ കലാരൂപങ്ങൾ, ക്ഷേത്രാചാരങ്ങൾ, മതമൈത്രി എന്നിവയിൽ കടുങ്ങല്ലൂർ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചു. 20-ാം നൂറ്റാണ്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സഹകരണസംഘങ്ങൾ, ഗ്രന്ഥശാലകൾ എന്നിവ സ്ഥാപിതമായതോടെ സാമൂഹികവും സാംസ്കാരികവുമായി പ്രദേശം കൂടുതൽ വളർന്നു.

കൂടുതൽ വായിക്കുക